Tuesday, January 8, 2013

സ്വപ്നം

ഓര്‍ക്കുവാന്‍ കൊതികുന്നതൊക്കെയും,
ഇന്നലെയുടെ സ്വപ്നം പോല്‍ 
മറവിയുടെ ആഴങ്ങള്‍ താണ്ടി പോയിരിക്കുന്നു.
മറക്കുവാന്‍ കൊതിക്കുന്നതോക്കെയും,
ഓര്‍മ്മയുടെ ആദ്യത്താളില്‍ 
ഒരു ദുസ്വപ്നം പോലെ തെളിഞ്ഞുനില്‍ക്കുന്നു.
സ്വപ്നസാദ്രിശ്യം ഈ ജീവിതം 
വന്നു ചേര്‍ന്നിടും സൗഭാഗ്യങ്ങളൊക്കെയും 
ആസ്വധിച്ചിടും  മുന്‍പേ
മാഞ്ഞിടും ഒരു മിന്നല്‍ പോലെ.
എന്‍ പ്രണയം ഒരു സ്വപ്നമായിരുനെങ്കില്‍ 
വേര്‍പാടിന്‍റെ വേദന അറിയാതെ 
പ്രണയം ആവോളം ആസ്വദിചിടമായിരിന്നു. 

2 comments:

  1. നഷ്ട്ട സ്വപ്നങ്ങളെ നെയ്തെടുക്കുവാന്‍ കാണിക്കുന്ന വെമ്പലില്‍ ഹൃദയ വേദന കൂടി ഉള്പെടുതിയിരിക്കുന്നത് കാണുന്നു.

    ReplyDelete