Tuesday, January 8, 2013

സമകലികാലം

മരണത്തെകാള്‍  പുണ്യമില്ലിനി ഈ  ഭൂമിയില്‍
മരണത്തിനു പോലും വേണ്ടാത്ത പാഴ്ജന്മങ്ങള്‍
പുണ്യമായ് കിട്ടിയൊരു ജെന്മം പോലും,
              വഴ്ന്നിടുന്നു തിന്മയ്കായ്‌
നന്മയ്ക് സ്ഥാനമില്ലിനി ഈ ഭൂമിയില്‍,
              തിന്മയുടെ കയ്പിടിച്ചു വളരുന്ന പിന്ചോമാനകള്‍
പുണ്യമെന്നു കരുതുന്ന സ്നേഹബെന്ധങ്ങള്‍കും,
               പണത്തിന്റെ തൂക്കം
പിതൃമാതൃവാത്സല്യത്തിനും ചോരയുടെഗന്ധം
സൗഹൃദങ്ങള്‍കിടയിലും താനെന്ന സ്വാര്‍ത്ഥത
പരിശുദ്ധമാം പ്രണയത്തിനും കാമത്തിന്റെ കണ്ണുകള്‍
സുരക്ഷിതമെന്ന് കരുതിയ ജനാധിപത്യവും,
              പറന്നിടിന്നു സ്ഥാനമാനങ്ങള്‍ക്കായ്‌
ഏറിടും തിന്‍മയും കുറഞ്ഞിടും നന്‍മയും
             നയിച്ചിടും ഭൂമിയെ മരണത്തിലേക്ക്


1 comment:

  1. സ്നേഹത്തിനും ബന്ധങ്ങള്‍ക്കും വിലയില്ലാതാകുന്ന ഈ നാട്ടില്‍ , ശത്രുതക്കും പണത്തിനും വില വെക്കുകയും, ആരെയും ദ്രോഹിക്കാന്‍ മടിയില്ലാതാകുന്ന സമൂഹം, അവസാനം ആരാലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത ഒരു നല്ല സമൂഹത്തിന്റെ പിന്‍ ഗാമികളായി മാറുന്ന കാഴ്ച വേദനയോടെ എഴുതിയിരിക്കുന്നതു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് ഈ വരികളിലൂടെ.

    ReplyDelete